Breaking...

9/recent/ticker-posts

Header Ads Widget

യാത്രയയപ്പ് സമ്മേളനവും സ്‌കൂള്‍ ബസ്സിന്റെ താക്കോല്‍ ദാനവും



ഉഴവൂര്‍ OLL ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 107-ാമത് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സ്‌കൂള്‍ ബസ്സിന്റെ താക്കോല്‍ ദാനവും നടന്നു. ഉദ്ഘാടനവും സ്‌കൂള്‍ ബസ് താക്കോല്‍ കൈമാറ്റവും ജോസ് K മാണി MP നിര്‍വഹിച്ചു. കോര്‍പ്പറേറ്റ് എജ്യൂക്കേഷനല്‍ ഏജന്‍സി സെക്രട്ടറി റവ: ഡോക്ടര്‍ തോമസ് പുതിയ കുന്നേല്‍ ഫോട്ടോ അനാച്ഛാദനവും മുഖ്യപ്രഭാഷണവും നടത്തി. 

സ്‌കൂള്‍ മാനേജര്‍ ഫാദര്‍ അലക്‌സ് ആക്കപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയില്‍, പഞ്ചായത്തംഗം ആന്‍സി കാരക്കുന്നത്ത്, PTA പ്രസിഡന്റ് അജിമോന്‍ തോമസ്, അഭിനവ് സതീഷ് എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ തോമസ് ലൂക്കോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയല്‍ ജിബി, പ്രിന്‍സിപ്പല്‍ ബിനോയ് പി.ജെ സ്വാഗതവും മാത്തുകൂട്ടി എബ്രഹാം നന്ദിയും പറഞ്ഞു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ ജയ ജോസഫ്, മേഴ്‌സി എം ഫിലിപ്പ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.


Post a Comment

0 Comments