Breaking...

9/recent/ticker-posts

Header Ads Widget

പാലാ കെ.എം മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലിന് 25 കോടി രൂപ



സംസ്ഥാന ബജറ്റില്‍ പാലാ കെ.എം മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലിന് 25 കോടി രൂപ അനുവദിച്ചു.  ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ത്തീകരണത്തിനും 20 കോടി രൂപയും, ഹോസ്പിറ്റലിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 5 കോടി രൂപയുമാണ് വകകൊള്ളിച്ചിരിക്കുന്നത്. റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 2.45 കോടി രൂപ അനുവദിച്ചിരുന്നു.  ബജറ്റ് വിഹിതം കൂടി ലഭ്യമാകുന്ന മുറയ്ക്ക് 4 നിലകളായി വിഭാവനം ചെയ്ത ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. റേഡിയേഷന്‍ ചികിത്സയ്ക്ക് വരുന്ന രോഗികള്‍ക്ക് താമസസൗകര്യം ലഭ്യമാക്കാനും സാധിക്കും. റോഡു പാലവും നാടിന്റെ അനിവാര്യതയാണെങ്കിലും പൊതുജനത്തിന്റെ ആരോഗ്യം അതിലും വലുതാണെന്നും ആശുപത്രി വികസനം അതുമുന്നില്‍ക്കണ്ടാണെന്നും എംപി പറഞ്ഞു. എറണാകുളം ജനറലാശുപത്രി കഴിഞ്ഞാല്‍ കാന്‍സര്‍ ചികിത്സ ലഭ്യമാകുന്ന ഏക ജനറലാശുപത്രിയായി പാലാ ജനറലാശുപത്രി മാറുമെന്നും എംപി പറഞ്ഞു. അനാഥാലയങ്ങളില്‍ കഴിയുന്ന മറ്റ് വരുമാനമില്ലാത്തവര്‍ക്കും സന്യസ്തര്‍ക്കും ക്ഷേമപെന്‍ഷന്‍ അനുവദിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയിരുന്നതായും എംപി പറഞ്ഞു.



Post a Comment

0 Comments