Breaking...

9/recent/ticker-posts

Header Ads Widget

ബങ്ക് അനുമതിയുടെ മറവില്‍ കെട്ടിടം നിര്‍മ്മിച്ച സംഭവത്തില്‍ നടപടി



പാലാ പൊന്‍കുന്നം പാലത്തിനടിയില്‍  ബങ്ക് നിര്‍മ്മാണത്തിനുള്ള അനുമതിയുടെ മറവില്‍ കെട്ടിടം നിര്‍മ്മിച്ച സംഭവത്തില്‍ നടപടിയുമായി നഗരസഭ. നിയമവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടം സംബന്ധിച്ച് ഉടന്‍ നടപടി സ്വീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് സെക്രട്ടറി കെട്ടിടം ഉടമയ്ക്ക് നോട്ടീസ് നല്‍കി. മൊബൈല്‍ പാര്‍ക്ക് എന്ന തന്റെ ട്രേഡ് മാര്‍ക്ക് പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ കിടങ്ങൂരില്‍ സ്ഥാപനം നടത്തുന്ന അജി മാര്‍ക്കോസ് രംഗത്തെത്തിയിരുന്നു. പേരു മാറ്റണമെന്ന് നിര്‍ദ്ദേശം അവഗണിച്ചതിനെത്തുടര്‍ന്ന് അജി നടത്തിയ പരിശോധനയിലാണ് അനധികൃതമായാണ് നിര്‍മ്മാണം എന്ന് കണ്ടെത്തിയത്. വിവരാവകാശ രേഖകള്‍ പ്രകാരം നടപടി ആവശ്യപ്പെട്ടെങ്കിലും ഉണ്ടാകാതെ വന്നതോടെ അജി വെള്ളിയാഴ്ച  വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നഗരസഭാ സെക്രട്ടറി, ചെയര്‍പേഴ്‌സന്റെ നിര്‍ദ്ദേശപ്രകാരം നോട്ടീസ് നല്‍കിയത്. അതിനിടെ കെട്ടിട ഉടമസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി അജി പാല ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.



Post a Comment

0 Comments