മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കിടങ്ങൂര്‍ കൂടല്ലൂര്‍ കവലയ്ക്ക് സമീപം രാവിലെ പത്തരയോടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ കെഎസ്ആര്‍ടിസി ബസ്, പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് ഉരുണ്ട് നീങ്ങിയ ടിപ്പര്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു പിന്നിലും ഇടിച്ചു. ബസ് യാത്രക്കാരിയായ യുവതിക്കും ടിപ്പര്‍ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സ തേടി. ഏറ്റുമാനൂര്‍ ഹൈവേ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.





0 Comments