നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എം.സി റോഡില്‍ ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കുരിശുപള്ളി കവലയ്ക്ക് സമീപം ഉച്ചയ്ക്ക് ഒന്നേകാല്‍ മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ സജീവ്, ഓട്ടോ യാത്രക്കാരിയായ സംഗീത ലേഡി സ്റ്റോര്‍ ഉടമ സീന എന്നിവരെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. മുന്‍ ചക്രം ഊരി തെറിച്ച നിലയിലാണ്. കോട്ടയം ഭാഗത്തുനിന്നും കുറവിലങ്ങാട്ടേയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിന് ഇടയാക്കിയത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. എംസി റോഡിലും ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനിലും ബൈപാസ് റോഡിലും വര്‍ദ്ധിച്ചുവരുന്ന അപകടം നിയന്ത്രിക്കുവാന്‍ അടിയന്തരമായി ട്രാഫിക് പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്. സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രധാന റോഡുകളിലെ അനധികൃത പാര്‍ക്കിംഗും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്





0 Comments