ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫോറോനാ പള്ളിയില്‍ ഉണ്ണി മിശിഹായുടെ ദര്‍ശന തിരുനാളാഘോഷം ഭക്തിസാന്ദ്രമായി. കുമ്മ ണ്ണൂര്‍ സെന്റ് തോമസ് സ്മാരകത്തില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണം മാര്‍ സ്ലീവാ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവേശിച്ച് സെന്റ് ആന്റണിസ് കപ്പേളയിലും ടൗണ്‍ കപ്പേളയിലുമെത്തി ചേര്‍പ്പുങ്കല്‍ പാലം കടന്ന് പള്ളിയില്‍ എത്തിച്ചേര്‍ന്നു. ടൗണ്‍ കപ്പേളയില്‍ അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ബര്‍സാര്‍ ഫാദര്‍ ബിജു കുന്നക്കാട്ട് സന്ദേശം നല്‍കി . പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ നടന്ന തിരുനാള്‍ പ്രദക്ഷിണവും ഭക്തിസാന്ദ്രമായിരുന്നു. രാവിലെ നടന്ന തിരുനാള്‍ റാസക്ക് ഫാ. തോമസ് തയ്യില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.





0 Comments