Breaking...

9/recent/ticker-posts

Header Ads Widget

തെങ്ങിന്റെ രോഗ കീടനിയന്ത്രണ പദ്ധതിയ്ക്ക് തുടക്കം


മാഞ്ഞൂര്‍ പഞ്ചായത്തില്‍ തെങ്ങിന്റെ രോഗ കീടനിയന്ത്രണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ആറാം വാര്‍ഡിലെ ഗുണഭോക്താവായ ജേക്കബ് ചാമക്കാലയുടെ പുരയിടത്തില്‍ വച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഷിജിന പദ്ധതി വിശദീകരണം നടത്തി. കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 6734 തെങ്ങുകളുടെ മണ്ട തെളിച്ച് മരുന്നു തളിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.  ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ ഷെര്‍ലിന്‍, സി എം ജോര്‍ജ്, മാത്യൂസ് രാജേഷ് ,ജോര്‍ജ് കുട്ടി കാറുകുളം ,ടോമി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments