കിടങ്ങൂര്‍ എന്‍ജീനീയറിംഗ് കോളേജ് അഡ്-ഹോക് അധ്യാപകനായ പി.ആര്‍ രാജീവ് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി. ഭാരതിദാസന്‍ സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സിലാണ് രാജീവ് PhD നേടിയത്. മെഷീന്‍ ലേണിംഗ്, സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് മേഖലകളിലെ നൂതന ഗവേഷണങ്ങള്‍ക്കാണ് ഡോക്ടറേറ്റ് ലഭിച്ചത്. സോഫ്റ്റ്വെയര്‍ മെട്രിക്സ് അടിസ്ഥാനമാക്കിയ വര്‍ഗീകരണം ഉപയോഗിച്ച് സോഫ്റ്റ്വെയര്‍ പിഴവുകള്‍ മുന്‍കൂട്ടി പ്രവചിക്കുന്നതിനുള്ള നൂതന സമീപനമാണ് ഗവേഷണ വിഷയം. സോഫ്റ്റ്വെയര്‍ വികസന ഘട്ടത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ പിഴവുകള്‍ തിരിച്ചറിഞ്ഞ് സോഫ്റ്റ്വെയറിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുകയും പരിശോധനയ്ക്കാവശ്യമായ സമയം, ചെലവ്, പരിശ്രമം എന്നിവ കുറയ്ക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമിടുന്നത്.





0 Comments