CYML പാലായുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം നടത്തി. CYML ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് സതീഷ് മണര്‍കാട്ട് അധ്യക്ഷനായിരുന്നു. നഗരസഭാ വൈസ് ചെയര്‍പെഴ്‌സണ്‍ മായാ രാഹുല്‍ മുഖ്യ പ്രഭാഷണം നടത്തി. 

മഹാത്മാഗാന്ധിയുടെ ജീവിത സന്ദേശത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളുടെ ആനുകാലിക പ്രസക്തിയെക്കുറിച്ചും വൈസ് ചെയര്‍ പേഴ്‌സണ്‍ സംസാരിച്ചു. PJഡിക്‌സണ്‍ സ്വാഗതവും സോണി വലിയ കാപ്പില്‍ നന്ദിയും പറഞ്ഞു. റെജി പുളിക്കല്‍, ജോണി പന്തപ്ലാക്കല്‍ , സിബി കുറ്റിയാങ്കല്‍, ബിജു വാതല്ലൂര്‍, അജി കുഴിയംപ്ലാവില്‍ ,സാജു എടേട്ട്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.