മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ്‌റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയും കുറവിലങ്ങാട് ദേവമാതാ കോളേജും സംയുക്തമായി 'Career Development' എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം MG യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ സി റ്റി അരവിന്ദ കുമാര്‍ നിര്‍വഹിച്ചു യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ, ചീഫ് ഡോ. രാജേഷ് മണി സ്വാഗതം ആശംസിച്ചു. ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, MR രവികുമാര്‍അദ്ധ്യക്ഷത വഹിച്ചു . ദേവമാതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു ആശംസകള്‍ അര്‍പ്പിച്ചു. യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ ഡപ്യൂട്ടി ചീഫ് ബിജു N നന്ദിപ്രകാശനം നടത്തി.
സെമിനാറിന്റെ ആദ്യ സാങ്കേതിക സെഷനില്‍ 'Choosing an Interdisciplinary Career' എന്ന വിഷയത്തില്‍ ഡോ. അചുത്ശങ്കര്‍ എസ്. നായര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന രണ്ടാം സെഷനില്‍ 'Youth and Transforming Labour Market Landscape: Issues and Perspectives' എന്ന വിഷയം ഡോ. എസ്. കെ ശശികുമാര്‍ അവതരിപ്പിച്ചു. മൂന്നാം സെഷനില്‍ 'Being Future Ready - Skills for the Future' എന്ന വിഷയത്തില്‍ ഡോ. ജോജു ജോണ്‍ക്ലാസ് നയിച്ചു. പോസ്റ്റ് സെമിനാര്‍ സെഷനില്‍
. ഡോ. രാജേഷ് മണി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സര്‍ട്ടിഫിക്കറ്റ് വിതരണം ദേവമാതാ കോളജ് മാനേജര്‍ റവ. ഡോ. തോമസ് മെനാച്ചേരി നിര്‍വഹിച്ചു. യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ശ്രീ ശ്രീകുമാര്‍ ഒ എസ് സ്വാഗതവും ഡപ്യൂട്ടി ചീഫ് ശ്രീ ബിജു N നന്ദിയും പറഞ്ഞു. മാറിവരുന്ന തൊഴില്‍ വിപണിയും ഭാവിയിലേക്കുള്ള നൈപുണ്യങ്ങളും സംബന്ധിച്ച വ്യക്തമായ അവബോധം വളര്‍ത്തിയെടുക്കാന്‍ ദേശീയ സെമിനാര്‍ സഹായകരമായി.





0 Comments