ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ മണ്ഡല മകര വിളക്കുമഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ഭജനോത്സവത്തില്‍ ഭക്തജനത്തിരക്ക് .തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രം ഉപദേശക സമിതിയും സംയുക്തമായാണ് ഭക്തജന പങ്കാളിത്തത്തോടെ ഭജനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 14 ന് മകര വിളക്ക് ദിവസം വേലകളി, കര്‍പ്പൂരാഴി എന്നിവ നടത്തും. ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന കര്‍പ്പൂരാഴിപ്രദക്ഷിണം പേരൂര്‍ ജംഗ്ഷനില്‍ എത്തി ടൗണ്‍ ചുറ്റി ക്ഷേത്രസന്നിധിയില്‍ എത്തും. മകര വിളക്കിനോടനു ബന്ധിച്ച് വലിയ ഭക്തജന തിരക്കാണ് ക്ഷേത്ര സന്നിധിയിലും ക്ഷേത്രനഗരിയിലും അനുഭവപ്പെടുന്നത്.
0 Comments