പാലാ കോര്‍പ്പറേറ്റ് ഏജന്‍സിയുടെയും സെന്റ് തോമസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന CEAP സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പാലാ സെന്റ് തോമസ് സ്‌കൂളിനു വിജയം. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് സ്‌കൂളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സെന്റ് തോമസ് പരാജയപ്പെടുത്തിയത്. പാലാ സെന്റ് തോമസ് സ്‌കൂളിലെ നിഷാല്‍ ഷിജോ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിന് ആവേശം പകരാനെത്തിയ ചിയര്‍ ബോയ്‌സിന്റെ സാന്നിധ്യവും കുട്ടികളുടെ കമന്ററിയും കാണികള്‍ക്ക് നവ്യാനുഭവമായി.
മത്സരങ്ങളുടെ ഉദ്ഘാടനം പാലാ Dysp Kസദന്‍ നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ.മാത്യു അധ്യക്ഷത വഹിച്ചു. . പാലാ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍ അനുഗ്രഹപ്രഭാഷണം നടത്തി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.റെജി തെങ്ങുംപള്ളില്‍, അധ്യാപകരായ ജൂലി ജോസഫ്, ജോബി വര്‍ഗീസ്, ടോബിന്‍ കെ അലക്‌സ്, രാജേഷ് മാത്യു, മനു ജെയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാലാ രൂപതയിലെ സ്‌കൂളുകളെ വിവിധ സോണുകളായി തിരിച്ചു നടത്തിയ മത്സരങ്ങളില്‍ വിജയികളായ ആറു ടീമുകളാണ് സൂപ്പര്‍ലീഗില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. പാലാ സെന്റ് തോമസ് സ്‌കൂളിന്റെ ആദ്യ ഹോം മത്സരമാണ് നടന്നത്. അടുത്ത മത്സരം തിങ്കളാഴ്ച രാവിലെ നടക്കും.





0 Comments