ഏറ്റുമാനൂരില്‍ കടത്തിണ്ണയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ഉള്ള പള്ളി കെട്ടിടത്തിലെ ജനസേവ മെഡിക്കല്‍ ഷോപ്പിനു മുന്നിലാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കയ്യില്‍ മരുന്നും ട്രിപ്പും നല്‍കുന്നതിനായുള്ള സൂചി ഘടിപ്പിച്ചിട്ടുണ്ട് ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോന്നതാണെന്ന് സംശയിക്കുന്നു. ഉഴവൂര്‍ സ്വദേശിയാണ് ഇയാള്‍ എന്ന് പറയപ്പെടുന്നു. വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉദയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം, മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.





0 Comments