ഏറ്റുമാനൂരില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപം കോവില്‍പാടം റോഡിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. കട്ടപ്പന സ്വദേശിയാണ് ഇയാള്‍. കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. സയനൈഡ് കഴിച്ചു ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം. ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു പോലീസ് സ്ഥലത്തെത്തിയതിനു ശേഷം മാത്രമാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെട്ടത്.





0 Comments