മോനിപ്പള്ളിക്കു സമീപം കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ ദമ്പതികളുടെ സംസ്‌കാര കര്‍മ്മങ്ങള്‍ നടന്നു. നീണ്ടൂര്‍ സ്വദേശി ചിത്രകാരനും ശില്പിയുമായ കെ സുരേഷ് കുമാറിന്റെയും ഭാര്യ അമ്പിളിയുടെയും സംസ്‌കാര കര്‍മ്മങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് നടന്നത്. നാടിനെ നടുക്കിയ ദുരന്തത്തില്‍ മരണമടഞ്ഞ ദമ്പതികള്‍ക്ക് ബന്ധുക്കളും നാട്ടുകാരും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയെകി. അപകടത്തില്‍ മരണമടഞ്ഞ സുരേഷ് കുമാറിന്റെ സുഹൃത്തും കലാകാരനുമായ സൂരജ് , ഭാര്യ സുഖി, സുരേഷിന്റെ മകന്‍ ഗോകുല്‍ എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.
സൂരജിന്റെ മകന്‍ അപകടത്തില്‍ മരണമടഞ്ഞ അര്‍ജിത്തിന്റെ മൃതദേഹം നീണ്ടൂര്‍ എസ് കെ വി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മന്ത്രി വി എന്‍ വാസവന്‍ അടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ നീണ്ടൂരിലെ വീട്ടില്‍ എത്തിയിരുന്നു. തിരുവൈരാണിക്കുളം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു മോനിപ്പള്ളിക്ക് സമീപം എം സി റോഡില്‍ അപകടമുണ്ടായത്.





0 Comments