Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റി ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു



ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. പാലാ മൂന്നാനിയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ലോകം ഗാന്ധിജിയെ അനുസ്മരിക്കണമെന്നും അദ്ദേഹത്തിന്റെ പാത പിന്തുടരേണ്ടത് അഖണ്ഡ ഭാരതത്തിന് അത്യാവശ്യമാണെന്നും ഈ രക്ത സാക്ഷിത്വ ദിനം ഓര്‍മിപ്പിക്കുന്നതായി ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍ പറഞ്ഞു.  എ.എസ് തോമസ്, തോമസ് താളനാനി, അഡ്വ. സന്തോഷ് മണര്‍കാട്, സാബു എബ്രഹാം, തോമസ്‌കുട്ടി നെച്ചിക്കാട്ട്, ഷോജി ഗോപി, ജോഷി നെല്ലിക്കുന്ന്, അര്‍ജുന്‍ എന്നിവര്‍ സംബന്ധിച്ചു.



Post a Comment

0 Comments