Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷിക പൊതുയോഗം നടന്നു



ഏറ്റുമാനൂര്‍ ഗോപാലപിള്ള  റോഡ് റസിഡന്‍സ് അസോസിയേഷന്റെ ഇരുപത്തിരണ്ടാമത് വാര്‍ഷിക പൊതുയോഗം പടിഞ്ഞാറെനട എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു.ഏറ്റുമാനൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍  പുഷ്പ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ സമദ് സാനിവില്ല അധ്യക്ഷനായിരുന്നു. സെക്രട്ടറി സി വി തങ്കപ്പന്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ പി എം സോമനാഥന്‍  കണക്കും അവതരിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ഫിലിപ്പ് ജോസഫ് മണിയാലില്‍, ആധ്യാത്മിക പ്രഭാഷക സരിത അയ്യര്‍, എഴുത്തുകാരന്‍ പി പി നാരായണന്‍, നര്‍ത്തകി രേഷ്മ അജിത്ത്, എന്നിവര്‍ക്ക് യോഗത്തില്‍ ആദരവ് നല്‍കി. കൗണ്‍സിലര്‍മാരായ  രശ്മി ശ്യാം, ഉഷ സുരേഷ്, കെ സി ശിവനാചാരി, എന്‍ നാരായണ കൈമള്‍, അസോസിയേഷന്‍ സെക്രട്ടറി സി വി തങ്കപ്പന്‍, ജോയിന്‍ സെക്രട്ടറി പി എസ് അനില്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാ സന്ധ്യയും, സ്‌നേഹവിരുന്നും നടന്നു.



Post a Comment

0 Comments