തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയുതിര്‍ന്ന് ഉഴവൂര്‍ സ്വദേശി മരിച്ചു. ഉഴവൂര്‍ ഓക്കാട്ട് അഡ്വ ജോബി ലൂക്കോസാണ് മരണമടഞ്ഞത് 53 വയസ്സായിരുന്നു. നായാട്ടിനു പോകുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അബദ്ധത്തില്‍ തോക്കില്‍ നിന്നും വെടിപൊട്ടിയാണ് മരണം സംഭവിച്ചത്. ഉഴവൂര്‍ നീരുരുട്ടി ഭാഗത്ത് തിങ്കളാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. നായാട്ടിനായി തോക്കുമായി പോകുന്ന വഴി സ്‌ക്കൂട്ടര്‍ മറിഞ്ഞ് തോളത്ത് തൂക്കിയിരുന്ന തോക്ക് പൊട്ടുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് സംഘവും സ്ഥലത്ത് എത്തി.





0 Comments