പാട്ടെഴുത്തിന്റെ അന്‍പതാണ്ടുകള്‍ പിന്നിട്ട കവി ഹരിയേറ്റുമാനൂരിനെ ഏറ്റുമാനൂര്‍ ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്ത
മന്ത്രി വി എന്‍ വാസവന്‍ ഹരിയേറ്റുമാനൂരിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ വയലാര്‍ രാമവര്‍മ്മയുടെ മകള്‍ യമുന വയലാര്‍ വിശിഷ്ടാതിഥിയായിരുന്നു. കവിയും ഗാനരചയിതാവുമായ വിനു ശ്രീലകം മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര പിന്നണി ഗായകന്‍ ഗണേഷ് സുന്ദരം, സാഹിത്യകാരന്‍ വിനു ഏബ്രഹാം, വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ് എന്‍.അരവിന്ദാക്ഷന്‍ നായര്‍, റയ്‌സ ബീഗം, കെ ഒ ഷംസുദ്ദീന്‍ , വി.എം. തോമസ് വേമ്പേനി, മോഹന്‍കുമാര്‍ മംഗലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments