Breaking...

9/recent/ticker-posts

Header Ads Widget

ജയിലുകളിലെ സുഖസൗകര്യങ്ങളും വേതന വര്‍ദ്ധനവും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രസാദ് കുരുവിള



ജയിലുകളിലെ സുഖസൗകര്യങ്ങളും വേതന വര്‍ദ്ധനവും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ആക്ഷേപമുയരുന്നു. ജയിലുകളിലെ കുറ്റവാളികളുടെ തൊഴിലിന് ദിവസവേതനം പത്തിരട്ടി വര്‍ദ്ധിപ്പിച്ച് 520 രൂപയോളം ആക്കിയതും വിഭവസമൃദ്ധമായ , ഭക്ഷണവും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനും  ശിക്ഷ നിസ്സാരവത്ക്കരിക്കപ്പെടാനും കാരണമാകുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പറഞ്ഞു. കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലില്‍ ആകുന്നവര്‍ 95 ശതമാനവും മദ്യത്തിനും മറ്റ് മാരക ലഹരികള്‍ക്കുമടിപ്പെട്ടവരാണ്. 
ജയിലിലെ സമൃദ്ധമായ ഭക്ഷണവും ആവശ്യക്കാര്‍ക്ക് കഞ്ചാവും, മയക്കുമരുന്നും, ഫോണും, പോലീസ് സംരക്ഷണവും, ഇറങ്ങുമ്പോള്‍ കൈനിറയെ പണവും ലഭിക്കുന്നത് കുറ്റകൃത്യങ്ങളോട് അറപ്പില്ലാതായി മാറും, നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടും. രാഷ്ട്രീയ കുറ്റവാളികള്‍ വര്‍ദ്ധിക്കുന്നതുകൊണ്ടാവാം തെരഞ്ഞെടുപ്പിന് മുന്‍പേ സര്‍ക്കാര്‍ വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ചതെന്നും അഭിപ്രായമുയര്‍ന്നു. ജയിലുകളില്‍ തടവുകാരുടെ നിയന്ത്രണങ്ങള്‍ കുറയുന്നതും പരോള്‍ വര്‍ധിപ്പിക്കുന്നതുമടക്കമുള്ളവയിലും അധികൃതരുടെ അനാസ്ഥയെക്കുറിച്ച് പരാതികള്‍ ഉയരുന്നുണ്ട്.


Post a Comment

0 Comments