Breaking...

9/recent/ticker-posts

Header Ads Widget

കടനാട്ടില്‍ കുട്ടവഞ്ചി ജലോത്സവത്തിന് തുടക്കം



കടനാട്ടില്‍  ആവേശത്തിരകളുയര്‍ത്തി കുട്ടവഞ്ചി ജലോത്സവത്തിന്  തുടക്കം. കടനാട് ചെക്ക്ഡാമില്‍ പഞ്ചായത്തിന്റയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെയും കൈതക്കല്‍ പുതക്കുഴി കുടിവെള്ള പദ്ധതിയുടെയും നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ഫെഡല്‍ ബോട്ടിംഗ് വള്ളം സവാരി എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 

20 ന് ജലോത്സവം സമാപിക്കും. ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പരിപാടികള്‍. കടനാട് സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം ജലോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഷൈജമ്മ മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ്,സൊസൈറ്റി പ്രസിഡന്റ് ജോണി അഴകന്‍പറമ്പില്‍, ബിനു വള്ളോംപുരയിടം, സിബി  അഴകന്‍പറമ്പില്‍, പഞ്ചായത്ത് മെമ്പര്‍മാരായ തങ്കച്ചന്‍ കുന്നുംപുറം, ഉഷാ രാജു, റിജോ തോമസ്, ജോര്‍ജ് ജോസഫ്, എസ് ജ്യോതിലക്ഷ്മി, കെ.എ. സെബാസ്റ്റ്യന്‍, സൊസൈറ്റി സെക്രട്ടറി ടോമി അരീപ്പറമ്പില്‍, ജോസ് കുന്നുംപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments