Breaking...

9/recent/ticker-posts

Header Ads Widget

ദര്‍ശനത്തിരുനാളിന് കൊടിയിറങ്ങി.



കടനാട്  പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ദര്‍ശനത്തിരുനാളിന്  കൊടിയിറങ്ങി. പത്തു ദിവസം നീണ്ടുനിന്ന തിരുനാളിനോടനുബന്ധിച്ച് ഇടവകക്കാരുടെ തിരുനാളാണ് ചൊവ്വാഴ്ച ആഘോഷിച്ചത് . ഭക്തജനത്തിരക്കുമൂലം നേര്‍ച്ച കാഴ്ചകള്‍  സമര്‍പ്പിക്കുന്നതിന് ഇടവക ജനങ്ങള്‍ക്ക് സാധിക്കാതെ വരുന്നതിനാലാണ് വിശുദ്ധന്റെ തിരുനാള്‍ എല്ലാ വര്‍ഷവും ജനുവരി 20ന് വീണ്ടും ആഘോഷിക്കുന്നത്. ഉച്ചയ്ക് ഒരു മണിക്ക് ഊട്ടുനേര്‍ച്ച നടന്നു. കത്തോലിക്ക കോണ്‍ഗ്രസ് കടനാട് യൂണിറ്റാണ്  വിശുദ്ധ സെബസ്ത്യാനോസിന്റെ ദര്‍ശനത്തിരുന്നാളിന്റെ സമാപന ദിവസം ഊട്ടുനേര്‍ച്ച വിളമ്പിയത് ഏഴാമത് തവണയാണ് കത്തോലിക്ക കോണ്‍ഗ്രസ് ഊട്ടു നേര്‍ച്ച തയ്യാറാക്കിയത്. ഫൊറോന വികാരി  ഫാ. ജോസഫ് പാനാമ്പുഴ, വികാര്‍ ഇന്‍ ചാര്‍ജ് ഫാ. ജോസഫ് അരിമറ്റത്തില്‍, സഹവികാരി ഫാ. ജോസഫ് ആട്ടങ്ങാട്ടില്‍, യൂണിറ്റ് പ്രസിഡന്റ് തോമസ് കാവുംപുറം, മറ്റു യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.



Post a Comment

0 Comments