കടനാട് ചെക്ഡാമില്‍ കുട്ടവഞ്ചി ജലോത്സവം ജനുവരി 15 മുതല്‍ 20 വരെ നടക്കും. കടനാട് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ ദര്‍ശനത്തിരുനാളിനോടനുബന്ധിച്ച് കുട്ടവഞ്ചി ജലോത്സവം നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വേഗതയുടെ കുതിപ്പുമായി കയാക്കിംഗ്, പഴമയുടെ ഓര്‍മപ്പെടുത്തലുമായി കുട്ടവഞ്ചി സവാരി, പെഡല്‍ ബോട്ടിംഗ്, ആവേശത്തിന്റെ അരങ്ങുണര്‍ത്തി വള്ളം സവാരി തുടങ്ങിയവയാണ് കടനാട് ചെയ്ഡാമില്‍ അരങ്ങേറുന്നത് കടനാട് ഗ്രാമ പഞ്ചായത്ത്, കൈതക്കല്‍ പൂതക്കുഴി കുടിവെള്ള പദ്ധതി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ജലോത്സവത്തിന്റെ ഉദ്ഘാടനം 14 ന് വൈകിട്ട് 6 ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. മാണി സി.കാപ്പന്‍ എം.എല്‍ എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി മുഖ്യപ്രഭാഷണം നടത്തും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പെണ്ണമ്മ ജോസഫ്, കുടിവെള്ള സൊസൈടി പ്രസിഡന്റ് ജോണി അഴകന്‍പറമ്പില്‍, ഡിടിപിസി സെക്രട്ടറി ആതിര സണ്ണി, വാര്‍ഡ് മെമ്പര്‍ ഉഷാ രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ് ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സിബി അഴകന്‍പറമ്പില്‍, സ്വാഗതസംഘം കണ്‍വീനര്‍ ബിനു വള്ളോപുരയിടം, ബ്ലോക്ക് മെമ്പര്‍മാരായ ജോസ് പ്ലാശനാല്‍,ഷൈജമ്മ മാത്യു തുടങ്ങിയവരും മറ്റു പഞ്ചായത്ത് മെമ്പര്‍മാരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പ്രസംഗിക്കും. വര്‍ത്താ സമ്മേളനത്തില്‍
പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, വാര്‍ഡ് മെമ്പര്‍ ഉഷാ രാജു, സൊസൈറ്റി പ്രസിഡന്റ് ജോണി അഴകന്‍പറമ്പില്‍, സെക്രട്ടറി ടോമി അരീപ്പറമ്പില്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിബി അഴകന്‍പറമ്പില്‍, സ്വാഗത സംഘം കണ്‍വീനര്‍ ബിനു വള്ളോം പുരയിടം എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.





0 Comments