Breaking...

9/recent/ticker-posts

Header Ads Widget

കടനാട് ടൗണില്‍ ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം 11 ന് വൈകിട്ട് 6 ന്



കടനാട് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ദര്‍ശനത്തിരുനാളിനോടനുബന്ധിച്ച് തിരുനാള്‍ കൊടിയേറ്റു ദിനമായ 11 ന് വൈകിട്ട്  6 ന് കടനാട് ടൗണില്‍ ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മത്സര വിജയികള്‍ക്ക് യഥാക്രമം 15001, 12501, 10001 ,5001, 4001,3001 രൂപ കാഷ് അവാര്‍ഡ് സമ്മാനിക്കും. കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനം നല്കും.  വാര്‍ഡ് മെബര്‍ ഉഷാ രാജുവിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് മെബര്‍ തങ്കച്ചന്‍ കുന്നുംപുറം മത്സരം ഫ്‌ലാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി സമ്മാനദാനം നിര്‍വഹിക്കും. ഫൊറോന വികാര്‍ ഇന്‍ ചാര്‍ജ് റവ. ഡോ. ജോസഫ് അരിമറ്റത്തില്‍ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ഭാരവാഹികളായ പഞ്ചായത്ത് മെബര്‍ ഉഷാ രാജു, അഡ്വ തങ്കച്ചന്‍ വഞ്ചി ക്കച്ചാലില്‍, ജെറി ജോസ് തുമ്പമറ്റം, ബേബി കുറുവത്താഴെ, ഷൈന്‍ നെല്ലിത്താനം ,ബിനു വള്ളോം പുരയിടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ 8281038951 ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.



Post a Comment

0 Comments