പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് വീണ്ടും വ്യക്തമാക്കി മാണി സി കാപ്പന്‍ എംഎല്‍എ. തനിക്ക് ഇത്തവണ 20000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ വോട്ടുകളാണ് ലഭിക്കുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപരമാണ് വോട്ടുകള്‍ ലഭിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരസ്പരം ഇടഞ്ഞുനില്‍ക്കുന്നവര്‍പോലും ഒരുമിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതാണ് പതിവ്. പാലായില്‍ മുടങ്ങിക്കിടക്കുന്ന വിവിധ പദ്ധതികള്‍ യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ പൂര്‍ത്തീകരിക്കും. റിവര്‍വ്യൂ റോഡ് എക്‌സ്റ്റന്‍ഷന് കോമളം ഹോട്ടലിന് നല്‌കേണ്ട നഷ്ടപരിഹാരം 58 ലക്ഷം രൂപ മാത്രം മതിയെങ്കിലും സര്‍ക്കാര്‍ പൈസ അനുവദിച്ചിട്ടില്ല. സാന്‍തോം കോംപ്‌ളക്‌സ് മുതല്‍ വൈക്കം റോഡ് വരെ ഫ്‌ളൈ ഓവറും നിര്‍മിക്കും. ഫുഡ്പാര്‍ക്കും കോള്‍ഡ് സ്‌റ്റോറേജും നിര്‍മിക്കും. റബര്‍കൃഷി ഇനിയുള്ള കാലം ലാഭകരമാവില്ല. മറ്റ് കാര്‍ഷികവിളകളെ പ്രോല്‍സാഹിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.





0 Comments