കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളാഘോഷം ഭക്തസാന്ദ്രമായി. ജനുവരി 9 ന് വികാരി ഫാദര്‍ സ്റ്റാനി ഇടത്തിപ്പറമ്പില്‍ കൊടിയേറ്റി ആരംഭിച്ച തിരുനാളാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകീട്ട് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഫാദര്‍ ബിബിന്‍ കണ്ടോത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുരിശുപള്ളിയില്‍ ഫാദര്‍ തോമസ് കോട്ടൂരിന്റെ കാര്‍മ്മികത്വത്തില്‍ ലദീഞ്ഞിനു ശേഷം തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ചു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പള്ളിയിലേക്ക് നീങ്ങിയ പ്രക്ഷിണത്തില്‍ നിരവധി ഭക്തര്‍ പ്രാര്‍ത്ഥനകളുമായി പങ്കു ചേര്‍ന്നു . ഫാദര്‍ കുര്യന്‍ കാരിക്കല്‍ വചനസന്ദേശം നല്‍കി. ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ പരിശുദ്ധ കുര്‍ബ്ബാന ആശീര്‍വദിച്ചു.





0 Comments