കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രത്തിലെ ഏഴാം തിരുവുത്സവദിനത്തില്‍ കാവടി ഘോഷയാത്ര നടന്നു. ഈശ്വരമംഗലം ദേവി ക്ഷേത്രത്തില്‍ നിന്നുമാണ് ഭക്തിനിര്‍ഭരമായ കാവടി ഘോഷയാത്ര ആരംഭിച്ചത്. ശിങ്കാരി മേളത്തിന്റെയും ചെണ്ടമേളത്തി ന്റെയും അകമ്പടിയോടെ തെയ്യവും പൂക്കാവടിയും ത പാലക്കാടന്‍ തിറകളിയും വിസ്മയക്കാഴ്ചയൊരുക്കി നിരവധി ഭക്തര്‍ കാവടി ഘോഷയാത്രയില്‍ പങ്കു ചേര്‍ന്നു പന്ത്രണ്ടരയോടെ ഘോഷയാത്ര ക്ഷേത്രത്തിലെത്തി യ ശേഷം കാവടി അഭിഷേകം നടന്നു. മഹാപ്രസാദൂട്ടും ഉണ്ടായിരുന്നു വൈകീട്ട് കാഴ്ചശ്രീബലി യും നടന്നു തിരുവുത്സവാഘോഷങ്ങള്‍ ബുധനാഴ്ച ആറാട്ടോടെ സമാപിക്കും. വൈകീട്ട് 6 ന് ചെമ്പിളാവ് പൊന്‍കുന്നേല്‍ ആറാട്ട് കടവില്‍ തിരുവാറാട്ടും തുടര്‍ന്ന് ആറാട്ടെ തിരേല്‍പും നടക്കും.





0 Comments