കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും നടന്നു. രാവിലെ 9.30ന് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. രാജ്യത്തെ സഹകരണമേഖലയില്‍ ക്രെഡിറ്റ് രംഗത്തെ നിക്ഷേപങ്ങളില്‍ 71 ശതമാനവും കേരളത്തിലാണെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കേരളത്തിന്റെ സഹകരണമേഖലയുടെ മഹത്വം ആ കണക്കില്‍തന്നെ വ്യക്തമാണ്. ദേശസാല്‍കൃത ബാങ്കുകളെ അപേക്ഷിച്ച് മികച്ച നിക്ഷേപക പലിശ നല്കുന്നതും സഹകരണസ്ഥാപനങ്ങളാണ്. സഹകരണസ്ഥാപനങ്ങളില്‍ ലഭിക്കുന്ന നിക്ഷേപങ്ങളുടെ സിംഹഭാഗവും ആ നാട്ടില്‍തന്നെ വിനിയോഗിക്കപ്പെടുന്നു. ഏഷ്യാഭൂഖണ്ഡത്തിലെ തന്നെ ശക്തമായ സാമ്പത്തിക സ്ഥാപനമായി കേരള ബാങ്ക് മാറി. 50000- കോടിയില്‍പരം രൂപ വായ്പ നല്കിയ ചുരുക്കം ബാങ്കുകളിലൊന്നായി കേരള ബാങ്ക് മാറി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.





0 Comments