Breaking...

9/recent/ticker-posts

Header Ads Widget

വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും ഞായറാഴ്ച



കിടങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും ഞായറാഴ്ച നടക്കും. രാവിലെ 9.30ന് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ അങ്കണത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രതിമാസ സമ്പാദ്യ നിക്ഷേപ പദ്ധതിയായ ധനലക്ഷ്മി,  10 ലക്ഷം രൂപയുടെ പ്രതിമാസ സേവിംഗ്‌സ് സ്‌കീം, കര്‍ഷകമിത്രം അഗ്രോ ഷോപ്പ് , ഒരു വീട്ടില്‍ ഒരു സഹകരണ ബാങ്ക് അക്കൗണ്ട് പദ്ധതി , സഹകരണ നിക്ഷേപ സമാഹരണ യജ്ഞം എന്നിവയാണ് ആരംഭിക്കുന്ന പദ്ധതികള്‍. നാടിന്റെ കാര്‍ഷിക സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ മികവുറ്റ സംഭാവനകള്‍ നല്‍കാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു നെച്ചിക്കാട്ട് പറഞ്ഞു.  വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിക്കും. കേരള ബാങ്ക് ഭരണസമിതി അംഗം ജോസ് ടോം പുലിക്കുന്നേല്‍, ഉണ്ണികൃഷ്ണന്‍ നായര്‍ കെ പി, ബാബു കെ ജോര്‍ജ്, ടി ആര്‍ രഘുനാഥന്‍, കെ എം രാധാകൃഷ്ണന്‍,  ജോണ്‍സണ്‍ പുളിക്കില്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.



Post a Comment

0 Comments