Breaking...

9/recent/ticker-posts

Header Ads Widget

ശാസ്താംകോട്ട (ചാലക്കുന്നത്ത് ) ക്ഷേത്രത്തില്‍ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ആലോചനാ യോഗം നടന്നു



തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കിടങ്ങൂര്‍ ശാസ്താംകോട്ട (ചാലക്കുന്നത്ത് ) ക്ഷേത്രത്തില്‍ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ആലോചനാ യോഗം നടന്നു.  ക്ഷേത്രത്തിലെ ചൈതന്യലോപം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ സഹകരണത്തോടെ നടത്തുന്നതിനായാണ്  ആലോചനായോഗം നടന്നത്.

 ക്ഷേത്ര സമുച്ചയത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും ക്ഷേത്രത്തിന്റെ ജീര്‍ണാവസ്ഥ പരിഹരിക്കുന്നതിലും, വഴിപാടുകളും ആരാധനാക്രമങ്ങളും  വിധിപ്രകാരം നടത്തുന്നതിലും ദേവസ്വം അധികൃതര്‍ അക്ഷന്തവ്യമായ അലംഭാവം കാണിക്കുന്നതായി യോഗം വിലയിരുത്തി. കാര്യങ്ങള്‍ യഥാവിധി നടത്തുവാന്‍ കഴിയാത്തത് ക്ഷേത്രത്തിന്റെ ചൈതന്യലോപത്തിന് കാരണമാവുകയാണ്.  ക്ഷേത്രസങ്കേതം പരിപാവനമായി നിലനിര്‍ത്തുന്നതിനും  ക്ഷേത്ര ചൈതന്യ വര്‍ദ്ധനവിനുമായി  പ്രവര്‍ത്തിക്കാന്‍ പ്രദേശത്തെ എല്ലാ സാമുദായിക സംഘടനകളും ഹൈന്ദവ സംഘടനകളും ചേര്‍ന്ന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ജീര്‍ണാവസ്ഥയിലുള്ള തേക്ക് മരം ഉടന്‍ മുറിച്ച് മാറ്റുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കും. യോഗത്തില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്  ടി.കെ രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സ്‌കന്ദകുമാര്‍ സ്വാഗതം ആശംസിച്ചു. വിവിധ ഹൈന്ദവ സംഘടന നേതാക്കളും ഉപദേശക സമിതി അംഗങ്ങളും സംസാരിച്ചു.


Post a Comment

0 Comments