കേരള പ്രേദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ കോട്ടയം ജില്ല സമ്മേളനം പാലായില്‍ നടന്നു. പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് ആര്‍ രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി മനോജ് വി പോള്‍, സംസ്ഥാന ട്രഷറര്‍ അനില്‍കുമാര്‍ വട്ടപ്പാറ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി യു സാദത്ത്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനു ജോയി, ആര്‍ രാജീവ് കുമാര്‍, കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എന്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനത്തിലും അവാര്‍ഡ് ദാനത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി ആര്‍ ശ്രീകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ ടി അനില്‍ കുമാര്‍, അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ് ചെറിയാന്‍, സംസ്ഥാന പ്രസിഡന്റ് കെ അബ്ദുല്‍ മജീദ്, സംസ്ഥാന കമ്മിറ്റി അംഗം ജോണ്‍സ് കെ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ആര്‍, കെ പി സ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ജോസ് കെ ജേക്കബ് എന്നിവര്‍ സംസാരിച്ചു.





0 Comments