ളാലത്തുത്സവത്തിന്റെ എട്ടാം ദിവസം വൈകിട്ട് എട്ടങ്ങാടി സമര്‍പ്പണം നടന്നു. പാലാ ടൗണ്‍ SNDP ശാഖയുടെ അഭിമുഖ്യത്തിലാണ് എട്ടങ്ങാടി സമര്‍പ്പണ ഘോഷയാത്ര നടന്നത്. ളാലം പാലം ജംഗ്ഷനില്‍ എട്ടങ്ങാടി സമര്‍പ്പണ ഘോഷയാത്ര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു ഫ്‌ലാഗ് ഓഫ് ചെയ്തു. ജോസ് K മാണി MP , മാണി സി കാപ്പന്‍ MLA നഗരസഭാംഗങ്ങളായ ബിനു പുളിക്കക്കണ്ടം ബിജു പുളിക്കക്കണ്ടം, ബിജു പാലൂപ്പടവന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.





0 Comments