കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്സ് നഴ്സിംഗ് കോളജില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. കെസിബിസി ടെമ്പറന്‍സ് കമ്മീഷനും ലിറ്റില്‍ ലൂര്‍ദ്സ് കോളേജ് ഓഫ് നഴ്സിംഗും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലഹരിവസ്തുക്കളുടെ വ്യാപകമായ ഉപയോഗം യുവതലമുറയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്നതായി MLA പറഞ്ഞു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം സമൂഹത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിബിസി ടെമ്പറന്‍സ് കമ്മീഷന്‍ റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ലിറ്റില്‍ ലൂര്‍ദ്സ് കോളേജ് ഓഫ് നഴ്സിംഗ് അസിസ്റ്റന്റ് പ്രൊഫസറും ആന്റി നാര്‍ക്കോട്ടിക് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ജിഷ ജോസ് സ്വാഗതമാശംസിച്ചു. ലിറ്റില്‍ ലൂര്‍ദ്സ് ആശുപത്രി ഡയറക്ടര്‍ റവ. സിസ്റ്റര്‍ സുനിത, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജോസീന, കെസിബിസി ടെമ്പറന്‍സ് കമ്മീഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യു കുഴിപ്പള്ളി, ടെമ്പറന്‍സ് കമ്മീഷന്‍ പ്രസിഡന്റ് ജോസ്‌മോന്‍ പുഴക്കാരോട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കെസിബിസി ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറി പ്രസാദ് കുറുവിള ലഹരിവിരുദ്ധ വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നയിച്ചു. റീജിയണല്‍ പ്രസിഡന്റ് തോമസ്‌കുട്ടി മണക്കുന്നേല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.





0 Comments