കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്സ് കോളേജ് ഓഫ് നഴ്സിംഗിന്റെ കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്സിംഗ് വിഭാഗം, യു.പി.എച്ച്.സി വേളൂര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലോക കുഷ്ഠരോഗ ദിനാചരണം സംഘടിപ്പിച്ചു. കുഷ്ഠരോഗത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയും സാമൂഹിക വിവേചനം ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. പരിപാടിയുടെ ഭാഗമായി ഫ്‌ലാഷ് മോബ്, തെരുവുനാടകം എന്നിവ സംഘടിപ്പിച്ചു. കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സന്തോഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യു.പി.എച്ച്.സി വേളൂരിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിഷ്ണു ബി.പി കുഷ്ഠരോഗത്തിന്റെ പ്രതിരോധം, ചികിത്സ, സാമൂഹിക ബോധവത്കരണം എന്നിവയെക്കുറിച്ച് സന്ദേശം നല്‍കി. ഏഴാം സെമസ്റ്റര്‍ ബി.എസ്.സി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ തെരുവുനാടകം അവതരിപ്പിച്ചു.





0 Comments