Breaking...

9/recent/ticker-posts

Header Ads Widget

സ്വാമി ഉദിത് ചൈതന്യ, അഡ്വ ജയശങ്കര്‍ എന്നിവര്‍ പ്രഭാഷണം നടത്തി



മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നടന്നുവരുന്ന അഖിലഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിലെ എട്ടാം ദിനത്തില്‍ സ്വാമി ഉദിത് ചൈതന്യ, അഡ്വ ജയശങ്കര്‍ എന്നിവര്‍  പ്രഭാഷണം നടത്തി.  ശരീരം, മനസ്സ്, പ്രകൃതി എന്നിവയെ തിരിച്ചറിഞ്ഞ് സമൂഹത്തിന് ആവശ്യമായത് നല്‍കുന്നതാണ് യഥാര്‍ത്ഥ ആത്മീയതയെന്ന് സ്വാമി ഉദിത് ചൈതന്യ ഓര്‍മ്മിപ്പിച്ചു. പ്രകൃതിയുടെ താളം തെറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വരുംതലമുറയുടെ സുസ്ഥിരമായ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു. ക്ഷേത്ര സംസ്‌കാരങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണന്നും ഹിന്ദുക്കള്‍ക്കിടയിലെ സംസ്‌കാരം ഇന്ന് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഹിന്ദുക്കള്‍ വെല്ലുവിളികള്‍  നേരിടുന്ന കാലഘട്ടമാണിതെന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്.  ആരോഗ്യമുള്ള ജനതയും സംസ്‌കാരമുള്ള സമൂഹവും പടുത്തുയര്‍ത്തുവാന്‍ ആത്മീയതയ്ക്ക് വലിയ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്‌നേഹരാഹിത്യത്തിന്റേതാണെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍ പറഞ്ഞു. എത്രതന്നെ കുറവുണ്ടെങ്കിലും ഈശ്വര വിശ്വാസികള്‍ ആര്‍ജിക്കുന്നത് സ്‌നേഹത്തിന്റെ സന്ദേശമാണെന്നും അത് സമൂഹത്തിന് കരുത്ത് പകരുവാന്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മള്ളിയൂര്‍ മള്ളിയൂര്‍ തിരുമേനി പകര്‍ന്നു നല്‍കിയ ആത്മീയ വെളിച്ചം സമൂഹനന്മയ്ക്കായി ഉപകാരപ്പെടണം എന്നും ജയശങ്കര്‍ പറഞ്ഞു.



Post a Comment

0 Comments