മറ്റക്കര പള്ളിയില്‍ തിരുക്കുടുംബത്തിന്റെ തിരുനാള്‍ ജനുവരി 15 മുതല്‍ 19 വരെ നടക്കും. 15 ന് വൈകിട്ട് 5 മണിക്ക് പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന, ജപമാല പ്രദക്ഷിണം. 16 ന് വൈകിട്ട് 5 മണിക്ക് വാഹന വെഞ്ചരിപ്പ് ,വിശുദ്ധ കുര്‍ബാന, നൊവേന, സെമിത്തേരി സന്ദര്‍ശനം എന്നിവ നടക്കും എന്ന് പറഞ്ഞു. 17 ന് വൈകിട്ട് 4 മണിക്ക് വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയ്ക് റവ. ഫാ. ഷിബു തേക്കനാടിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് പ്രദക്ഷിണവും നടക്കും.. 18 ന് രാവിലെ 9:15 ന് മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ, പ്രദക്ഷിണം എന്നിവയും, രാത്രി ഏഴിന് കോഴിക്കോട് രംഗഭാഷയുടെ നാടകാവതരണവും നടക്കും.19 ന് രാവിലെ 6:30 ന് വിശുദ്ധ കുര്‍ബാന, കൊടിയിറക്കല്‍. എന്നിവയും നടക്കുമെന്ന് വികാരി റവ. ഫാ. ജോസഫ് പരിയാത്ത് അറിയിച്ചു.





0 Comments