MC റോഡില്‍ മോനിപ്പള്ളിക്ക് സമീപം വാഹനാപകടത്തില്‍ 3 പേര്‍ക്ക് ദാരുണാന്ത്യം. KSRTC ബസ്സും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. മോനിപ്പള്ളി ഉദയഗിരി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിനു സമിപം ആച്ചിക്കലില്‍ രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . തിതവൈരാണിക്കുളം ക്ഷേത്രദര്‍ശനം കഴിഞ്ഞ മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ഏറ്റുമാനൂര്‍ നീണ്ടൂര്‍ ഓണംതുരുത്ത് കുറുപ്പന്‍ പറമ്പില്‍ സുരേഷ് കുമാറും (50) ഭാര്യ അമ്പിളിയും (45) ഇവരുടെ സുഹൃത്ത് സൂരജിന്റ മകന്‍ 7 വയസ്സുകാരനായ അര്‍ജിത് എന്നിവരാണ് മരണമടഞ്ഞത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്ന കാറും കോട്ടയം കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. പോലീസ് സംഘവുംകൂത്താട്ടുകുളത്ത് നിന്ന് എത്തിയഅഗ്നിരക്ഷാ സേന യും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കൊല്ലം സ്വദേശി പ്ലാത്താനം സൂരജ് ഭാര്യ രാഖി മരണമടഞ്ഞ സുരേഷിന്റ പുത്രന്‍ ഗോകുല്‍ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ വാഹനഗതാഗതം തടസപ്പെട്ടു. കുറവിലങ്ങാട് പോലീസ് മേല്‍നട പടികള്‍ സ്വീകരിച്ചു.





0 Comments