കുടുംബശ്രീയുടെ മീറ്റ് പോയിന്റ് ടേക് എവേ കൗണ്ടറുകള്‍ക്ക് തുടക്കമായി. പ്രഭാത ഭക്ഷണം, രാത്രി ഭക്ഷണം, ലഘു ഭക്ഷണങ്ങള്‍ എന്നിവയാണ് കൗണ്ടറുകളില്‍ നിന്നും ലഭ്യമാവുക. ആദ്യഘട്ടമായി ജില്ലയില്‍ കുറവിലങ്ങാട് - കോഴ, പാമ്പാടി, മാടപ്പള്ളി, സംക്രാന്തി, എന്നിവിടങ്ങളിലാണ് കൗണ്ടറുകള്‍ ആരംഭിച്ചത്. ബ്രോസ്റ്റഡ് ചിക്കന്‍, ചിക്കന്‍ നഗെട്ട്‌സ്, കബാബ്, മോമോസ്, സമൂസ, ചിക്കന്‍ 65, ചിക്കന്‍ ലോലിപോപ്‌സ്, ചിക്കന്‍ ബ്രീഡഡ് പോപ്‌സ്, ചിക്കന്‍ മീറ്റ് ബേള്‍സ്, എന്നിങ്ങനെ വിവിധ വിഭവങ്ങളും ഇതിലൂടെ ലഭ്യമാകും.
ഭക്ഷ്യവിഭവങ്ങളുടെ ഗുണമേന്മ, അടിസ്ഥാന സൗകര്യങ്ങള്‍, എന്നിവയിലടക്കം ഏകീകൃത മാതൃകയിലാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീ കഫെ, കാന്റീന്‍ യൂണിറ്റുകള്‍ക്ക് സ്ഥിര വരുമാന മാര്‍ഗം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയുടെ തുടക്കം. തിരഞ്ഞെടുത്ത യൂണിറ്റ് അംഗങ്ങള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് ഭക്ഷ്യവിഭവങ്ങള്‍, ചേരുവകള്‍ തയ്യാറാക്കല്‍, ഫുഡ് പാക്കിംഗ്, പര്‍ച്ചേസിംഗ് മാര്‍ക്കറ്റിംഗ് എന്നിവയിലടക്കം മികച്ച പരിശീലനം ലഭ്യമാക്കും. ടേക്ക് എവേ കൗണ്ടറുകള്‍ എല്ലായിടത്തും പൂര്‍ത്തിയാകുന്നതോടെ 200ലേറെ വനിതകള്‍ക്ക് സുസ്ഥിര തൊഴിലും വരുമാനവും ലഭ്യമാകും.





0 Comments