Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ വടക്കേനട റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും, പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ ശര്‍മ്മാസില്‍  അസോസിയേഷന്‍ പ്രസിഡന്റ് മനോരമ തമ്പുരാട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി രഞ്ജിത്ത് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ട്രഷറര്‍ സോമദാസ് നന്ദി രേഖപ്പെടുത്തി. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്യാമ്പിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും ഡോക്ടര്‍ സരീഷ് കുമാര്‍ വിശദീകരിച്ചു. ബ്ലഡ് ഷുഗര്‍ പരിശോധന, ഇ.സി.ജി, ശരീരഭാര പരിശോധനയും ക്യാമ്പില്‍ ലഭ്യമായിരുന്നു. കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ രാജീവ് എബ്രഹാം , Dr. സരീഷ് കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.



Post a Comment

0 Comments