Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ എക്‌സിബിഷനും സംഘടിപ്പിച്ചു



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റലിന്റെയും ലിറ്റില്‍ ലൂര്‍ദ്‌സ് നഴ്‌സിംഗ് കോളേജിന്റെയും കുടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ചര്‍ച്ചിന്റെയും നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ എക്‌സിബിഷനും സംഘടിപ്പിച്ചു. കുടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ചാണ് പരിപാടി നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം കുടല്ലൂര്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. ജോസ് പൂതൃക്കയില്‍ നിര്‍വഹിച്ചു. ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ സി. സുനിത ,  ലിറ്റില്‍ ലൂര്‍ദ്‌സ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സി. ജോസീന എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഹോസ്പിറ്റല്‍ ഡയറക്ടര്‍ സി. സുനിത  മെഡിക്കല്‍ എക്‌സിബിഷന്റെ തീം ഉദ്ഘാടനം നിര്‍വഹിച്ചു.  ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഒഫ്താല്‍മോളജി, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്തു. വിവിധ രോഗങ്ങള്‍ക്കുള്ള സൗജന്യ പരിശോധന, ചികിത്സ, മരുന്ന് വിതരണം എന്നിവ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കൂടാതെ ആരോഗ്യ ബോധവത്കരണ ക്ലാസുകളും മെഡിക്കല്‍ എക്‌സിബിഷനും സംഘടിപ്പിച്ചു. നിരവധി പേര്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.



Post a Comment

0 Comments