Breaking...

9/recent/ticker-posts

Header Ads Widget

മുരിക്കുംപുഴ ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കമായി.



മുരിക്കുംപുഴ ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കമായി. ഞായറാഴ്ച രാവിലെ 4. 30.ന് പള്ളിയുണര്‍ത്തല്‍, അഞ്ചിന് നിര്‍മാല്യ ദര്‍ശനം. 5.30ന് ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, വഴിപാടുകള്‍ ഒന്‍പത്  മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ്,  ഉച്ചകഴിഞ്ഞ് മൂന്നിന് പറയ്‌ക്കെഴുന്നള്ളിപ്പ് എന്നിവ നടന്നു. ഇരുപത്തിയാറാം തീയതി രാവിലെ 9ന് ശ്രീബലി എഴുന്നള്ളിപ്പിന് ചൊവ്വല്ലൂര്‍ മോഹനവാരിയര്‍ ഗുരുവായൂര്‍, കുറിച്ചിത്താനം രാമചന്ദ്രമാരാര്‍ എന്നിവരുടെ മേളം അരങ്ങേറും.  27-ന് 9ന് വലിയ കാണിക്ക, ശ്രീബലി എഴുന്നള്ളിപ്പ് . സ്‌പെഷ്യല്‍ പഞ്ചാരിമേളം കലാമണ്ഡലം ഹരീഷ് മാരാര്‍ അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് പുതിയകാവ് ദേവി ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ്, ആറിന് പാലാ  കുരിശുപള്ളി ജംഗ്ഷനില്‍ കൊട്ടക്കാവടി, ശിങ്കാരിമേളം, പൂക്കാവടി, പമ്പമേളം, എന്നിവയുടെയുടെ അകമ്പടിയോടു കൂടിയ എതിരേല്‍പ്പ് നടക്കും.



Post a Comment

0 Comments