കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ നവകേരളം - വികസന ക്ഷേമ പഠന പരിപാടിക്ക് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാണിയുടെ വസതിയില്‍ തുടക്കം കുറിച്ചു. കര്‍മ്മസേനയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അഭിപ്രായങ്ങളും ഭാവി കേരളത്തിന്റെ വികസനാവശ്യങ്ങളെക്കുറിച്ചും സംസാരിച്ചു. രേഖപ്പെടുത്തിയ വിവരങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ആന്‍ഡ്രോയ്ഡ് ആപ്പിലൂടെ അപ് ലോഡ് ചെയ്ത് സംസ്ഥാന തലത്തില്‍ എത്തിക്കും.
കേരളത്തിലെ മുഴുവന്‍ വീടുകളിലുമെത്തി അഭിപ്രായങ്ങള്‍ സ്വീകരിച്ച് ഭാവി കേരളത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാടിന് ജനാധിപത്യപരമായി വ്യക്തത ഉണ്ടാക്കലാണ് ലക്ഷ്യം. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ ശ്രീകുമാര്‍ എസ് കൈമള്‍, കില ജില്ല കോര്‍ഡിനേറ്റര്‍ സി ശശി, നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി കടുത്തുരുത്തി ചാര്‍ജ് ഓഫീസര്‍ ഷാജുമോന്‍ ജോര്‍ജ്, കില റിസോഴ്‌സ് പേഴ്‌സണ്‍ ബൈജു സി.എസ്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജി തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ലിന്‍സി ജീസ്, സാം ജോസഫ്, സിപിഎം കടുത്തുരുത്തി ഏരിയ കമ്മിറ്റി അംഗം സദാനന്ദ ശങ്കര്‍, എ.പി. പ്രകാശ്,
എം ആര്‍.ബിനീഷ്, ജിനു തോമസ്, ചിത്ര ദീപു എന്നിവര്‍ സംബന്ധിച്ചു.





0 Comments