കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷവും കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരവും ഏറ്റുമാനൂര്‍ പ്രസ് ക്ലബ് ഹാളില്‍ നടത്തി. നഗരസഭാ വൈസ്ചെയര്‍പേഴ്സണ്‍ പുഷ്പ വിജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോര്‍വ വൈസ് പ്രസിഡന്റ് കെ.സി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ രശ്മി ശ്യാം , റജി ജോസഫ് , ജനറല്‍ സെക്രട്ടറി പി.ചന്ദ്രകുമാര്‍ , സജിത് ബാബു, സൂസന്‍ തോമസ് ,ബിജോ കൃഷ്ണന്‍ ,ജനകീയ വികസന സമിതി പ്രസിഡന്റ് ബി.രാജീവ്, സുജ എസ് നായര്‍, അനില്‍ പായിക്കാട് ജയമോള്‍ കാണക്കാരി, മറ്റം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റൈസബീഗം തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ജില്ലാ കമ്മറ്റിയോഗത്തില്‍ ഏറ്റുമാനൂര്‍ ടൗണില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ റിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കണമെന്നും സര്‍ക്കാര്‍ തീരുമാനമില്ലാതെ മിനിമം ചാര്‍ജ് 40 രൂപയാക്കിയ നടപടി അവസാനിപ്പിക്കുവാന്‍ പോലീസും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.





0 Comments