Breaking...

9/recent/ticker-posts

Header Ads Widget

പാലാ മുനിസിപ്പാലിറ്റിയില്‍ ബാലികാ ദിനാഘോഷം



ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പ് ളാലം ഐസിഡിഎസിന്റെ നേതൃത്വത്തില്‍ പാലാ മുനിസിപ്പാലിറ്റിയില്‍ ബാലികാ ദിനാഘോഷം നടന്നു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജ്യോതി എസ് കുമാര്‍ സ്വാഗതമാശംസിച്ചു. നഗരസഭ അധ്യക്ഷ ദിയ ബിനു പരിപാടി ഉദ്ഘാടനം ചെയ്തു. സുകന്യ സമൃദ്ധി പദ്ധതിയെക്കുറിച്ച് ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ മായ രാഹുല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ ഐ സി ഡി എസ് ഓഫീസര്‍ ആര്യ രമേശ്, വിവിധ പഞ്ചായത്തുകളിലെ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസ് പ്രതിനിധി, അംഗന്‍വാടി ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശൈശവ വിവാഹനിരോധന നിയമം, പൊന്‍വാക്ക് പദ്ധതി എന്നിവ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്കരണവുമായി അംഗന്‍വാടി പ്രവര്‍ത്തകരുടെ തെരുവ് നാടകവും അരങ്ങേറി.



Post a Comment

0 Comments