ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ ബാലികാദിനാഘോഷവും 10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി അക്കൗണ്ടുകളുടെ വിതരണവും നടന്നു. പ്രമുഖ തൊഴില്‍ പരിശീലന കേന്ദ്രമായ പാലാ കരിയര്‍ഹൈറ്റ്‌സിന്റെ സഹകരണത്തോടെ നടന്ന പരിപാടി, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. പോസ്റ്റ് മാസ്റ്റര്‍ രഞ്ജിത്ത് എം.എസ്. അധ്യക്ഷനായി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പാലാ നഗരസഭയെ സമ്പൂര്‍ണ്ണ സുകന്യ സമൃദ്ധി നഗരസഭയായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി രഞ്ജിത്ത് എം.എസ്. പറഞ്ഞു. പോസ്റ്റ് ഓഫീസിലെ സേവനങ്ങള്‍ എല്ലാവരിലും എത്തിക്കുന്നതിന് നഗരസഭ പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കരിയര്‍ ഹൈറ്റ്‌സ് ഡയറക്ടര്‍മാരായ ജോര്‍ജ് കരുണയ്ക്കല്‍, ടോമി ചെറിയാന്‍ നഗരസഭ കൗണ്‍സിലര്‍മാരായ ബിനു പുളിക്കക്കണ്ടം, ലിസ്സികുട്ടി, പോസ്റ്റ് ഓഫീസ് പ്രതിനിധികളായ വിഷ്ണു സി.ബി ,സൂര്യ.എസ്, ജാസ്മി അല്‍ഫോന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments