Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയില്‍ ക്രമക്കേടും കയ്യേറ്റവും നടത്തിയെന്ന് ആരോപണം.



പാലാ നഗരസഭയില്‍ ബങ്ക് അനുവദിച്ചതിന് മറവില്‍ വ്യാപക ക്രമക്കേടും കയ്യേറ്റവും നടത്തിയെന്ന്  ആരോപണം. പൊന്‍കുന്നം പാലത്തിനടിയില്‍ കെട്ടിടം നിര്‍മിച്ച് മൊബൈല്‍ പാര്‍ക്ക് എന്ന തന്റെ ട്രേഡ് മാര്‍ക്ക് ദുരുപയോഗം ചെയ്തതായും മുളന്തുരുത്തി സ്വദേശിയായ അജി മാര്‍ക്കോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നഗരസഭയില്‍ വിരമിക്കുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് അനുവദിക്കുന്ന പെട്ടിക്കടകളുടെ മറവിലാണ് വ്യാപക കയ്യേറ്റം നടന്നതെന്ന് അജി ആരോപിച്ചു. പാലത്തിനടിയില്‍ റിവര്‍വ്യൂ റോഡ് ബസ് സ്‌റ്റോപ്പില്‍ നിന്നും ആശുപത്രിയിലേയ്ക്ക് പോകുന്ന നിരവധി പേര്‍ സഞ്ചരിക്കുന്ന വഴിയിലാണ് കയ്യേറ്റം നടന്നത്. പെട്ടിക്കട സ്ഥാപിക്കാനുള്ള അനുമതിയുടെ മറവില്‍ കോണ്‍ക്രീറ്റ് കെട്ടിടം സ്ഥാപിച്ചിരിക്കുകയാണ്. കെട്ടിടത്തിന് നമ്പരും നല്കിയിട്ടുണ്ട്. ഇത്ര വലിയ ക്രമക്കേടും കയ്യേറ്റവും നടന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തത് ദുരൂഹമാണ്. മൊബൈല്‍ പാര്‍ക്ക് എന്ന പേര് ട്രേഡ് മാര്‍ക്ക് നിയമപ്രകാരം തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അജി പറഞ്ഞു. ഇത് സംബന്ധിച്ച് നഗരസഭയില്‍ പരാതികള്‍ നലകിയെങ്കിലും നടപടികള്‍ വൈകുകയാണ്. ഈ രണ്ട് വിഷയത്തിലും കോടതിയെ സമീപിച്ചതായും നഗരസഭാ നടപടികള്‍ വൈകുന്ന പക്ഷം നഗരസഭാ ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും അജി പാലായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Post a Comment

0 Comments