പാലാ സെന്റ് തോമസ് കോളജില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടികളുടെ ഭാഗമായി പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. സിബി ജെയിംസ് പതാക ഉയര്‍ത്തി സന്ദേശം നല്‍കി. കോളജിനെ പ്രതിനിധീകരിച്ച് എന്‍.സി.സി. നേവി വിഭാഗം കേഡറ്റും ബി.എസ്.സി. ഫിസിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ പി.എം ബാസ്റ്റ്യനും ആര്‍മി വിഭാഗം കേഡറ്റും മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിയുമായ അനന് ന്തകൃഷ്ണന്‍ എം ഇന്ന് ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു. പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ കോളജിന്റെ അഭിമാന താരകങ്ങളായി മാറിയ ബാസ്റ്റ്യനെയും അനന്ദ കൃഷ്ണനേയും കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടു മേടയില്‍ എന്‍ സി സി നേവല്‍ വിഭാഗം എ എന്‍ ഒ സബ് ലെഫ്റ്റനന്റ് ഡോ അനീഷ് സിറിയക്, ആര്‍മി വിഭാഗം എ എന്‍ ഒ ക്യാപ്റ്റന്‍ ടോജോ ജോസഫ് കേഡറ്റ് ക്യാപ്റ്റന്‍ കണ്ണന്‍ ബി നായര്‍, പെറ്റി ഓഫീസര്‍ കേഡറ്റുമാരായ ജോണ്‍ റോയി, റെയ്ഗന്‍ പി. ആര്‍ ഫ്രെഡിന്‍ സെബാസ്റ്റ്യന്‍ എസ് തുടങ്ങിയവര്‍ അഭിനന്ദിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും സംഘടിപ്പിക്കപ്പെട്ടു.





0 Comments