Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ പഴയ പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനതിരുനാളാഘോഷം



പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പഴയ പള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനതിരുനാളാഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഡിസംബര്‍ 24 ന് കൊടിയേറി ആരംഭിച്ച  തിരുനാളാഘോഷങ്ങളോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. വൈകീട്ട് കുരിശുപള്ളിയില്‍ ഫാദര്‍ ബോബിന്‍ തുണ്ടത്തിലിന്റെ കാര്‍മ്മികത്വത്തില്‍ ലദീഞ്ഞിനു ശേഷം പള്ളിയിലേക്കുള്ള പ്രദിക്ഷിണം ആരംഭിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം പള്ളിയിലെത്തിയതിനു ശേഷം ഫാദര്‍ സൈജു പുത്തന്‍ പറമ്പില്‍ വചനസന്ദേശം നല്‍കി. ഫാദര്‍ ജിനു കാവിലിന്റെ  കാര്‍മ്മികത്വത്തില്‍ വേസ്പരയും നടന്നു. പ്രധാന തിരുനാള്‍ ദിനമായ വ്യാഴാഴ്ച രാവിലെ 7ന് ഫാദര്‍ ബിജു ചിറത്തറ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ചു. 10 ന് ഫാദര്‍ ജിതിന്‍ വയലുങ്കല്‍ ആഘോഷമായ പാട്ടു കൂര്‍ബാന അര്‍പ്പിച്ചു. ഫാദര്‍ ജയിംസ് പൊങ്ങാനയില്‍ സന്ദേശം നല്‍കി. ഫാദര്‍ ജോര്‍ജ് ഊന്നുകല്ലേല്‍ പരിശുദ്ധ കുര്‍ബ്ബാന ആശീര്‍വദിച്ചു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ചു. നിരവധി വിശ്വാസികള്‍ തിരുക്കര്‍മങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുത്തു.



Post a Comment

0 Comments