Breaking...

9/recent/ticker-posts

Header Ads Widget

ഉത്സവക്കമ്മറ്റികള്‍ക്കും ആനയുമകള്‍ക്കുമായി ബോധവത്കരണ സെമിനാര്‍



ആനയെഴുന്നള്ളിപ്പുകള്‍ ഉത്സവാഘോഷങ്ങള്‍ക്ക്  പ്രൗഢി
 പകരുമ്പോഴും പലയിടത്തും  ആനകള്‍ ഇടഞ്ഞ്  ആലോഷങ്ങള്‍ അലങ്കോലപ്പെടുത്തുന്നതും  പതിവു കാഴ്ചയാണ്. നാട്ടാന പരിപാലന നിയമങ്ങള്‍ പാലിച്ചു കൊണ്ട്   പ്രശ്‌നങ്ങളൊഴിവാക്കി ആഘോഷങ്ങള്‍ നടുത്തുന്നതിനായി ഫോറസ്റ്റ് ഡിപ്പാര്‍ട്ടമെന്റും ആനയുടമസംഘവും ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയും സംയുക്തമായി നിയന്ത്രണങ്ങളും ക്രമീകരണങ്ങളും  ഏര്‍പ്പെടുത്തുന്നുണ്ട്. ഉത്സവക്കമ്മറ്റികള്‍ക്കും ആനയുമകള്‍ക്കുമായി ബോധവത്കരണ സെമിനാര്‍ കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രം ഊട്ടുപുരയില്‍ നടന്നു. സാമൂഹികവനവത്കരണ വിഭാഗത്തിന്റെയും ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റിയുടെയും നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് ഉദ്ഘാടനം ചെയ്തു. 
ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് രാജേഷ് പല്ലാട്ട് പറഞ്ഞു.  അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ KB സുഭാഷ് അധ്യക്ഷനായിരുന്നു. പൊന്‍കുന്നം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സതീഷ് കുമാര്‍ കെ സ്വാഗതമാശംസിച്ചു. ആനയുടമ സംഘം സംസ്ഥാന സെക്രട്ടറി പി.എസ് രവീന്ദ്രനാഥന്‍ നായര്‍, ഫെസ്റ്റിവല്‍ കോളാര്‍ഡിനേഷന്‍ കമറ്റി ജില്ല ട്രഷറന്‍ ഗിരീഷ്‌കുമാര്‍, കിടങ്ങൂര്‍ ജില്ല സെക്രട്ടറി അശോക് കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ G നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എലിഫന്റ് സ്‌ക്വാഡ് സീനിയര്‍ വെറ്റിനറി ഓഫീസര്‍ ഡൊ ബിനു ഗോപിനാഥ്, ബിജു ബി നായര്‍ , KBസുഭാഷ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.


Post a Comment

0 Comments