ഏറ്റുമാനൂര്‍ എസ്എന്‍ഡിപി ശാഖ യോഗം ഗുരുദേവക്ഷേത്രത്തിലെ ഏഴാമത് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ വാര്‍ഷികാചരണം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. ഗുരുപൂജ ഗുരു പുഷ്പാഞ്ജലി , നാമ സങ്കീര്‍ത്തനം, കലശാഭിഷേകം, പ്രസാദഊട്ട് തുടങ്ങിയ ചടങ്ങുകള്‍ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ വടയാര്‍ സുമോദ് തന്ത്രികള്‍ മേല്‍ശാന്തി മാന്നാനം വിഷ്ണുശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പ്രതിഷ്ഠ ദിന സന്ദേശ പ്രഭാഷണം പ്രസന്ന വിശ്വനാഥന്‍ തെള്ളകംനടത്തി. മതേതരത്വത്തിന്റെ ശാന്തി സന്ദേശങ്ങളാണ് ഗുരുദേവ ദര്‍ശനങ്ങളുടെ ഉള്‍കാമ്പായിട്ടുള്ളതെന്ന് പ്രഭാഷക പറഞ്ഞു. ശാഖ പ്രസിഡണ്ട് പി എന്‍ ശ്രീനിവാസന്‍ സെക്രട്ടറി എ കെ റെജികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments